കോഴിക്കോട് : ബഹുഭാഷാവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, പരസ്പരം അറിയാനും സമാധാന ലോകത്തിനും സാക്ഷരത എന്ന ഈ വര്‍ഷത്തെ സാക്ഷരത ദിന സന്ദേശം മുന്‍നിര്‍ത്തി ദര്‍ശനം ഗ്രന്ഥാലയം അക്ഷരപൂക്കളമത്സരം സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജ് കാമ്പസ് ഗവ. എച്ച് എസ് എസ് വിദ്യാര്‍ത്ഥിനി ചിന്തു വിനീഷിനും ഒന്നാം ഘട്ട സാക്ഷരത ഇന്‍സ്ട്രക്ടര്‍ സി പി ആയിഷബിക്കും പൂക്കള്‍ കൈമാറി സംസ്കൃതം സര്‍വ്വകലാശാല മുന്‍ വി സി യും സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി ചെയര്‍മാനുമായ ഡോ. ജെ പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈദ്യുതി ബോര്‍ഡ് മുന്‍ സൂപ്രണ്ട് എ ഗിരീഷ്കുമാര്‍, ജെ ഡി ടി ഇസ്ലാം അധ്യാപകന് പി ഹാറൂണ്‍, സ്വയം തൊഴില്‍ സംരംഭക ശശികലമഠത്തില്, തുല്യത പഠിതാവ് മിനി ജോസഫ് ഒന്നാം ഘട്ടസാക്ഷരത ഇന്‍സ്ട്രക്ടര്‍ എന്‍ ഡി ഉണ്ണികൃഷ്ണന്, ബാലവേദി മെന്റര്‍ പി തങ്കം, മേരി ക്കുട്ടി ശശിധരന്, സുരേഷന്‍ പി പി എന്നിവര്‍ നേതൃത്വം നല്കി. ദര്‍ശനം ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി പി ആയിഷബി അധ്യക്ഷയായി. സെക്രട്ടറി എം എ ജോണ്സണ് സ്വാഗതവും ലൈബ്രേറിയന്‍ വി ജൂലൈന നന്ദിയും പറഞ്ഞു. അറബി, ഉര്‍ദു,ബംഗാളി, മലയാളം, ഇംഗ്ളീഷ്, ഹിന്ദി, സംസ്കൃതം ഭാഷകളില്‍ പൂക്കളം തീര്‍ക്കാന്‍ 37 പേര് എത്തി. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനാഘോഷത്തില്‍ വച്ച് എഴുത്തുകാരന് ലത്തീഫ് പറമ്പില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
