നാല് ദിവസത്തേക്ക് റേഷന്‍ കടകളില്ലാത്തതിന് കാരണം അറിയാം

നാല് ദിവസത്തേക്ക് റേഷന്‍ കടകളില്ലാത്തതിന് കാരണം അറിയാം

നാല് ദിവസത്തേക്ക് റേഷന്‍ കടകളില്ലാത്തതിന് കാരണം അറിയാം

തിരുവനന്തപുരം: ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് റേഷന്‍ കടകളില്ല. ഇന്ന് അടച്ചിട്ടത് ഇ പോസ് ക്രമീകരണത്തിനാണ്. നാളെ ഞായറാഴ്ച കട തുറക്കില്ല. തിങ്കളും ചൊവ്വയും റേഷന്‍ കട ഉടമകളുടെ സമരമാണ്.

കഴിഞ്ഞ മാസത്തെ റേഷന്‍ വിതരണം ഈ മാസം അഞ്ച് വരെ നീട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഈ മാസത്തെ റേഷന്‍ അഞ്ചാം തിയ്യതി വരെ വാങ്ങാന്‍ കഴിഞ്ഞില്ല. ഇന്ന് അടച്ചിട്ടത് ഇ പോസ് ക്രമീകരണത്തിനാണെങ്കില്‍ ജൂലൈ 8, 9 തിയ്യതികളില്‍ കടകള്‍ അടച്ചിട്ട് സമരത്തിലാണ് റേഷന്‍ കടയുടമകള്‍. വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ആവശ്യം.

സാധാരണക്കാര്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ റേഷന്‍ വാങ്ങാറുണ്ട്. ഇത്തവണ ആ സാഹചര്യമില്ല. ജൂലൈ 10ന് ശേഷം മാത്രമേ ഈ മാസത്തെ റേഷന്‍ വാങ്ങാന്‍ കഴിയൂ എന്ന സാഹചര്യം പാവപ്പെട്ടവരെ സംബന്ധിച്ച് പ്രതിസന്ധിയാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *