ഇന്നത്തെ ചിന്താവിഷയം: മാനസിക ആവിഷ്‌ക്കാരത്തിന്റെ വിവിധ തലങ്ങള്‍

ഇന്നത്തെ ചിന്താവിഷയം: മാനസിക ആവിഷ്‌ക്കാരത്തിന്റെ വിവിധ തലങ്ങള്‍

ഇന്നത്തെ ചിന്താവിഷയം: മാനസിക ആവിഷ്‌ക്കാരത്തിന്റെ വിവിധ തലങ്ങള്‍

ആവിഷ്‌കാരത്തിന്റെ ആകത്തുകയത്രെ ഒരുവന്റെ ജീവിതം. ക്രിയാത്മകമായി അവന്‍ എവിടെ എത്തുന്നുവോ അതായിരിക്കും അവന്റെ അവസാന ആവിഷ്‌കാരം. ഇവിടെ മാനസീക ആവിഷ്‌ക്കാരമാണു വിഷയം. ഇന്നുവരെ ആര്‍ക്കും പൂര്‍ണ്ണമായി പഠിക്കാനാകാത്ത വിഷയമത്രെ മനുഷ്യമനസ്സ്. മുഖം മനസ്സിന്റെ കണ്ണാടി എന്നൊരു ചൊല്ലുണ്ട്. അത് മാനസീക ആവിഷ്‌ക്കാരത്തിന്റെ പ്രതിഫലനം കാട്ടുന്നില്ല. മനസ്സിലെ സന്തോഷവും ദുഃഖവും ദേഷ്യവും സ്‌നേഹവും വാത്സല്യവും ദയയും കരുണയും സഹനവും മുഖത്തു താനേ പ്രകടമാകും. അതുപോലെ ആയിരിക്കില്ല മാനസീക ആവിഷ്‌ക്കാരം. ആരോഗ്യമുള്ള ശരീരത്തിലെ പ്രൗഢമായ മനസ്സ് ജനിക്കു. അത് ആവിഷ്‌ക്കാര പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കും. അവിടെ ആവിഷ്‌ക്കരിക്കുന്ന വകള്‍ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നു. നന്മാധിഷ്ഠതയില്‍ നിന്നു കൊണ്ട് അല്ലെങ്കില്‍ ചിന്തിച്ചു കൊണ്ട് നിര്‍മ്മിക്കുന്ന മനസ്സിന്റെ ഏതാവിഷ്‌ക്കാരവും നന്മകള്‍ നിറഞ്ഞതായിരിക്കും. സത്യത്തോടെ ചേര്‍ന്നു നിന്നും ഈശ്വര വിശ്വാസം പുലര്‍ത്തിയും മനസ്സിനേയും കര്‍മ്മങ്ങളേയും മുന്നോട്ടു നയിക്കുകയാണങ്കില്‍ മനുഷ്യത്വം കാട്ടുന്ന മനുഷ്യനായി അവന്‍ മാറപ്പെടും. മാനസീകാവിഷ്‌ക്കാരത്തിന്റെ വിവിധ തലങ്ങള്‍ ഒന്നില്‍ നിന്നും മറ്റൊന്ന് വ്യത്യസ്തത പുലര്‍ത്തുന്നതായിരിക്കും. പഠിക്കുന്തോറും പഠനം ബാക്കി എന്ന പോലെ എത്ര പഠിച്ചാലും പൂര്‍ണ്ണമാകുന്നില്ല. മാനസീക ആവിഷ്‌ക്കാരമെന്തുമാകട്ടെ നമ്മുടെ കര്‍മ്മങ്ങള്‍ ഒന്നും അപരനു ദ്രോഹമായി ഭവിക്കരുത് എന്ന ചിന്ത ഉണ്ടായിരിക്കണം. സമഭാവനയോടെ നിത്യ സ്‌നേഹത്തോടെ സഹിഷ്ണതയോടെ ജീവിതം പുലര്‍ത്തു. മാനസീക ആവിഷ്‌ക്കാരങ്ങളെല്ലാം പവിഴങ്ങളായിരിക്കും വാരിക്കൂട്ടുക. പാപങ്ങള്‍ക്കോ തെറ്റുകുറ്റങ്ങള്‍ക്കോ അവിടെ സ്ഥാനമാനങ്ങളില്ല. ഉള്ളതോ ഈശ്വര സാക്ഷാത്ക്കാരം മാത്രം. ഈശ്വരനെ അറിയുന്നതോടെ എല്ലാ ഗര്‍വ്വുകളും അഹങ്കാരവും നശിച്ച് മാനവീകത്തിന്റെ പ്രതീകമായി മാറും. അതാണ് സായൂജ്യം. ആ അവസ്ഥ നേടാന്‍ ഒത്തിരി കടമ്പ കടക്കേണ്ടിയിരിക്കുന്നു. അതിനായി അറിവും ബോധവും ജ്ഞാനവും നാം നേടണം. പ്രകൃതി തന്നെ വിശ്വം തന്നെ പാഠശാല. എത്രമാത്രം ജാഗ്രത പുലര്‍ത്തി പഠിക്കാനാവുന്നുവോ അത്രയേറെ ജ്ഞാന സമ്പാദനം നേടന്നു. ജ്ഞാനത്തിലൂടെ ത്രികാലജ്ഞാനവും, ആത്മജ്ഞാനത്തിലൂടെ പരമാത്മാവിനെ അറിയാനും സാധിക്കുന്നു. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയൂരാരോഗ്യവും നേര്‍ന്നു കൊണ്ട് നന്ദി നമസ്‌ക്കാരം.

 

Share

Leave a Reply

Your email address will not be published. Required fields are marked *