പ്രകൃതിയെ നെഞ്ചിലേറ്റി കാത്ത് സൂക്ഷിക്കണം

പ്രകൃതിയെ നെഞ്ചിലേറ്റി കാത്ത് സൂക്ഷിക്കണം

കേച്ചേരി : ഭൂമിയിലെ ജീവജാലങ്ങളും, സസ്യജന്തുക്കളും, മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം തകരാതിരിക്കാന്‍ പ്രകൃതിയെ നെഞ്ചിലേറ്റി കാത്ത് സൂക്ഷിക്കാന്‍ ഏവരും തയ്യാറാകണമെന്ന് മുസ്ലീംലീഗ് ദേശീയ സമിതി അംഗം കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതി ദിനാചരണത്തിനോടനുബന്ധിച്ച് മുസ്ലീംലീഗ് പരിസ്ഥിതി സംരക്ഷണ സമിതി തൃശൂര്‍ ജില്ലാ കമ്മറ്റി പട്ടിക്കര മറിയം നഴ്‌സറി കോമ്പൗണ്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് ഏക്ട്‌സ് കേച്ചേരി ബ്രാഞ്ച് സെക്രട്ടറി എം.എം. മുഹസിന് വൃക്ഷ തൈകള്‍ കൈമാറി ഉല്‍ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീംലീഗ് പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ വൈസ് പ്രസിഡന്റ് എ.എ. സിറാജുദ്ദീന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ചൂണ്ടല്‍ പഞ്ചായത്ത് സെക്രട്ടറി വി.യു. മുസ്തഫ, പരിസ്ഥിതി മെമ്പര്‍മാരായ എ.എ.ജലീല്‍ ഹാജി, പി.കെ.പരീദ്, പി.എം. കബീര്‍, എം.എ. ഷംസുദ്ദീന്‍, ടി. എം. സലീം എന്നിവര്‍ പ്രസംഗിച്ചു.

പ്രകൃതിയെ നെഞ്ചിലേറ്റി കാത്ത് സൂക്ഷിക്കണം

Share

Leave a Reply

Your email address will not be published. Required fields are marked *