കോഴിക്കോടിനെ ഭിന്നശേഷി സൗഹൃദ നഗരമാക്കും: മേയര്‍
കോഴിക്കോട്: സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കോഴിക്കോട് നഗരം ഭിന്നശേഷി സൗഹൃദ നഗരമാക്കുമെന്ന് കോര്പറേഷന് മേയര്‍ ഒ സദാശിവന്. മാനസിക വെല്ലുവിളി നേരിടുന്ന 280 ലേറെ കുട്ടികളെ വളരെ നല്ല നിലയില്‍ പരിരക്ഷിച്ച് പോരുന്ന കോഴിക്കോട്ടെ Humanity Charitable Trust ന്റെയും അതിന്റെ കീഴിലുള്ള രോഷ്നി വിദ്യാലയത്തിന്റെയും മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ മുപ്പത് കര്‍മ്മ പദ്ധതികളുടെ പ്രഖ്യാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ ഹുസൈന് മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷിക്കാരായ മക്കളെ ചേര്‍ത്ത് പിടിച്ച് അവരെ മുഖ്യധാരയിലേക്കുയര്ത്തിക്കൊണ്ട് വരാനുള്ള പ്രവര്‍ത്തനങ്ങള്‍ മഹത്തായ പുണ്യകര്‍മ്മമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ കുട്ടികള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുന്ന നിശ്ശബ്ദ സേവകന്മാും കുട്ടികളെ സ്വന്തം മക്കള പോലെ കരുതി ആത്മാര്‍ത്ഥമായി പോറ്റി വളര്‍ത്തുന്ന അദ്ധ്യാപികമാരും ആയമാരും മറ്റ് സ്റ്റാഫ് അംഗങ്ങളും കുട്ടികളുടെ രക്ഷിതാക്കളും സംഗമത്തില്‍ പങ്കെടുത്തു. ട്രസ്റ്റ് ചെയര്മാന് എ.കെ ഫൈസല്‍ , സെക്രട്ടരി അക്ബര്‍ അലി ഖാന്, അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ഡോ. കെ.പി ഹുസൈന്, ട്രസ്റ്റ് ട്രഷറര്‍ അബ്ദുല്ല, സ്ഥാപനത്തിന്റെ തുടക്കക്കാരന് സിറാജ്, ഡോ. ബീന ഹുസൈന്, അംബിക , ഡോ. താഹിര്‍ കല്ലാട്ട്, അജില്‍ മുഹമ്മദ്, ഡോ. യഹ് യാ ഖാന്, ഹാഷിം കടക്കലത്ത്, സുലൈന്മാന് കാരാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ട്രസ്റ്റിന്റെ സഹായികളും സഹയാത്രികളുമായ നിരവധി പങ്കെടുത്തു, ഭിന്ന ശേഷിക്കാരായ കുട്ടികളോടൊപ്പം അതിഥികള്‍ രാത്രി ഭക്ഷണം കഴിച്ചതും ആനന്ദകരമായ അനുഭവമായി. ഈ ഒത്ത് കൂടലിന്ന് വേദിയും ഭക്ഷണവും സൗജന്യമായി നല്കി വിരുന്നൂട്ടിയ ബാബുല്‍ മന്തി ഉടമസ്ഥരായ സഹലും ശംസീറും ഈ ദൗത്യത്തിന്റെ ഭാഗമായി.
