റോഡിലെ കുഴികള്‍ അപകടമുണ്ടാക്കുന്നു; അധികാരികള്‍ ഉറക്കത്തില്‍

റോഡിലെ കുഴികള്‍ അപകടമുണ്ടാക്കുന്നു; അധികാരികള്‍ ഉറക്കത്തില്‍

കോഴിക്കോട്: കിഴക്കെ നടക്കാവില്‍ അംബികാ ഹോട്ടലിന് മുന്‍പിലായി റോഡില്‍ രൂപപ്പെട്ട കുഴി നികത്താത്തത് അപകടങ്ങളുണ്ടാക്കുമ്പോള്‍ അധികാരികള്‍ ഉറക്കത്തിലാണ്. ടൂ വീലര്‍ വാഹനമോടിക്കുന്നവരാണ് ഈ കുഴിയില്‍ വീഴുന്നത്. മഴക്കാലമായതോടെ കുഴിയില്‍ വെള്ളം കെട്ടി നില്‍ക്കുമ്പോള്‍, വാഹനമോടിക്കുന്നവര്‍ക്ക് കുഴി മനസ്സിലാവാതെ വരുമ്പോള്‍ അപകട സാധ്യത ഏറെയാണ്. മാസങ്ങളോളമായി ഇവിടെ റോഡില്‍ കുഴി രൂപപ്പെട്ടിട്ട്. ജനപ്രതിനിധികളും, ഉന്നതോദ്യോഗസ്ഥരും പതിവായി സഞ്ചരിക്കുന്ന ഈ റോഡിലെ അപകടമൊഴിവാക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ വ്യാപകമായ പ്രതിഷേധമുയരുന്നുണ്ട്. ഇനി വലിയ അപകടമെന്തെങ്കിലും നടന്നാല്‍ മാത്രമേ അധികാരികള്‍ കണ്ണ് തുറക്കൂ. അപകടമുണ്ടായിട്ട് പരിതപിച്ചിട്ട് കാര്യമില്ലെന്നും റോഡിലെ കുഴിയടക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

 

 

റോഡിലെ കുഴികള്‍ അപകടമുണ്ടാക്കുന്നു;
അധികാരികള്‍ ഉറക്കത്തില്‍

Share

Leave a Reply

Your email address will not be published. Required fields are marked *