മലയാളം ലിറ്ററേച്ചര്‍ അക്കാദമി കവിതാ രചനാ പുരസ്‌കാരം അമൃത് ലാല്‍ കണ്ണങ്കരക്ക്

മലയാളം ലിറ്ററേച്ചര്‍ അക്കാദമി കവിതാ രചനാ പുരസ്‌കാരം അമൃത് ലാല്‍ കണ്ണങ്കരക്ക്

ഡല്‍ഹി ആസ്ഥാനമായുള്ള മലയാളം ലിറ്ററേച്ചര്‍ അക്കാദമി ലോക മലയാളികള്‍ക്കായി ഏര്‍പ്പെടുത്തിയ കവിതാരചനാ മത്സരത്തില്‍ അമൃത് ലാല്‍ കണ്ണങ്കര വിജയിയായി. ജീവല്‍പ്രയാണം എന്ന കവിതയാണ് പുരസ്‌കാരത്തിന് അര്‍ഹമായത് . ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഭവനില്‍ മെയ് 26ന് സമ്മാനദാനം നടക്കും. കോഴിക്കോട് ജില്ലയില്‍ കണ്ണങ്കരയില്‍ അശോകന്‍, ലളിത എന്നിവരുടെ മകനാണ്.
സോഷ്യല്‍ മീഡിയകളിലും ആനുകാലികങ്ങളിലും കൂട്ടായ്മാഗ്രന്ഥങ്ങളിലും കവിതകള്‍ ചെറുകഥകള്‍ ലേഖനങ്ങള്‍ എന്നിവ എഴുതാറുണ്ട്. 2023 വര്‍ഷത്തെ അക്ഷരദീപം കവിത പുരസ്‌കാരജേതാവാണ്. കൂടാതെ മറ്റനവധി സാഹിത്യ കൂട്ടായ്മ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഏറ്റവും വലിയ സാഹിത്യ പുസ്തകത്തിനുള്ള ഒന്‍പത് ലോകറെക്കോര്‍ഡുകള്‍ നേടിയ പെന്‍ഡ്രൈവ് എന്ന പുസ്തകത്തിന്റെ രചയിതാക്കളില്‍ ഒരാളും,അക്ഷര ദീപം സാംസ്‌കാരിക സമിതിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റുമാണ്.

 

 

 

 

 

മലയാളം ലിറ്ററേച്ചര്‍ അക്കാദമി കവിതാ
രചനാ പുരസ്‌കാരം അമൃത് ലാല്‍ കണ്ണങ്കരക്ക്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *