ടെല്‍ അവീവ്: ആക്രമണത്തിലൂടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള ഇറാന്റെ മോഹം അവഗണിക്കാനാവില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും ഇസ്രായേല്‍. എന്നാല്‍ ഇസ്രായേല്‍ സാഹസത്തിന് ശ്രമിച്ചാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന് വിദേശകാര്യ മന്ത്രി ഹുസൈന് അമീര്‍ അബ്ദുള്ളാഹിയന് മുന്നറിയിപ്പ് നല്കി.
ഇറാനെതിരായ പ്രത്യാക്രമണത്തിന് ഇസ്രായേല്‍ വ്യോമസേന തയ്യാറെടുക്കുകയാണെന്നും യുഎസ് നിര്‍മ്മിത എഫ്-16, എഫ്-15, എഫ്-35 യുദ്ധവിമാനങ്ങളുടെ വ്യൂഹം കരുത്ത് പകരുമെന്നും വാര് കാബിനറ്റ് വ്യക്തമാക്കിയതായി ഇസ്രയേല്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിനെ നേരിടാന്‍ ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ഇറാന് തയ്യാറാകുമെന്ന് ഇറാന് ദേശീയ സുരക്ഷാ വിദേശനയ സമിതിയുടെ വക്താവ് പറഞ്ഞു.
ആക്രമണത്തിലൂടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ടെഹ്റാനെ അനുവദിക്കില്ല; ഇസ്രയേല്‍