യുഎഇയില്‍ കനത്ത മഴ, കര്‍ശന ജാഗ്രതാനിര്‍ദേശം

യുഎഇയില്‍ കനത്ത മഴ, കര്‍ശന ജാഗ്രതാനിര്‍ദേശം

യുഎഇയില്‍ കനത്തമഴ. യുഎഇ ഗവണ്‍മെന്റ് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.പലയിടങ്ങളിലും റോഡ് തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുന്നത്.

ഇന്നലെ വൈകിട്ട് മുതല്‍ തുടങ്ങിയ മഴയാണ് ഇപ്പോഴും നിര്‍ത്താതെ പെയ്യുന്നത്. ദുബായ്, ഷാര്‍ജ,അബുദാബി തുടങ്ങി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ റോഡുകളില്‍ വെള്ളം കയറിയത് ഗതാഗതത്തെ ബാധിച്ചു. കുട്ടികളുടെയും സ്‌കൂള്‍ ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ സ്‌കൂളുകളില്‍ രണ്ടു ദിവസം ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുന്നത്. എല്ലാ സര്‍ക്കാര്‍ ഓഫിസ് ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. എമിറേറ്റുകളിലെ പാര്‍ക്കുകളും ബീച്ചുകളും താല്‍കാലികമായി അടച്ചു.

ഈ പ്രത്യേക സാഹചര്യത്തില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. റോസുകളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ ദുബായ് മെട്രോ പുലര്‍ച്ചെ മൂന്ന് മണി വരെ സര്‍വീസ് നടത്തും .വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് എയര്‍ ലൈനുകളും അറിയിച്ചിട്ടുണ്ട്. ഇരുചക്രവാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പുറംജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മതിയായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട് . ‘മഴയില്‍ സ്വന്തം ജീവനും മറ്റുള്ളവരുടെയും ജീവനും അപകടത്തിലാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വെളളക്കെട്ടിന് സമീപത്തോ ഡാമുകള്‍ക്ക് അരികിലോ കൂടി നില്‍ക്കുന്നതുള്‍പ്പെടെ കണ്ടെത്തിയാല്‍ ആയിരം ദിര്‍ഹം പിഴ ഈടാക്കും.

 

 

 

യുഎഇയില്‍ കനത്ത മഴ, കര്‍ശന ജാഗ്രതാനിര്‍ദേശം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *