സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു ആദിത്യ ശ്രീവാസ്തവയ്ക്ക് ആദ്യ റാങ്ക്

സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു ആദിത്യ ശ്രീവാസ്തവയ്ക്ക് ആദ്യ റാങ്ക്

യുപിഎസ്‌സി സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍
മലയാളി സിദ്ധാര്‍ത്ഥ് രാംകുമാറിന് അഭിമാന നേട്ടം

സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്ക് 1-ാം റാങ്ക്. അനിമേഷ് പ്രധാന്‍, ഡൊനുരു അനന്യ റെഡ്ഢി എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. നാലാം റാങ്ക് മലയാളി സിദ്ധാര്‍ഥ് രാംകുമാറും നേടി. മലയാളികളായ ആശിഷ് കുമാര്‍(8), വിഷ്ണു ശശികുമാര്‍ (31), പി പി അര്‍ച്ചന(40), ആര്‍ രമ്യ(45), മോഹന്‍ ലാല്‍(53), ബെന്‍ജോ പി ജോസ്(59), സി വിനോദിനി (64), പ്രിയാ റാണി (69), ഫാബി റഷീദ്(71), എസ് പ്രശാന്ത് (78), ആനി ജോര്‍ജ് (93) തുടങ്ങിയവര്‍ക്കും ആദ്യ 100-ല്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ജനറല്‍ വിഭാഗത്തില്‍ 347 പേര്‍ക്കും ഒബിസി വിഭാഗത്തില്‍ 303 പേര്‍ക്കും ഉള്‍പ്പെടെ 1016 പേര്‍ക്കാണ് റാങ്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ 180 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്എസിനും 200 പേരെ ഐപിഎസിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.

യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളികളുടെ അഭിമാനം ഉയര്‍ത്തി സിദ്ധാര്‍ഥ് രാംകുമാര്‍. കഴിഞ്ഞ പരീക്ഷയില്‍ സിദ്ധാര്‍ഥ് 121-ാം റാങ്കാണ് നേടിയത്. ഇത്തവണത്തേത് ഉള്‍പ്പെടെ അഞ്ച് തവണയാണ് സിദ്ധാര്‍ഥ് സിവില്‍ സര്‍വീസ് എഴുതിയത്. ആദ്യത്തെ തവണ പ്രിലിമിനറി പോലും കടക്കാതിരുന്ന സിദ്ധാര്‍ഥ് പിന്നീട് തുടര്‍ച്ചയായി മൂന്ന് വര്‍ഷമാണ് ലിസ്റ്റില്‍ ഇടം പിടിച്ചത്. ഓരോ തവണയും സ്വന്തം റാങ്ക് മെച്ചപ്പെടുത്തി. 2019-ല്‍ ആര്‍ക്കിടെക്ചര്‍ ബിരുദം പൂര്‍ത്തിയാക്കിയ സിദ്ധാര്‍ഥ്, അന്നുമുതല്‍ സിവില്‍ സര്‍വീസ് എന്ന സ്വപ്‌നത്തിന് വേണ്ടി പരിശ്രമിക്കുകയായിരുന്നു.ഐഎഎസ് സ്വപ്നം വിടാതെ, ഐപിഎസ് ട്രെയിനിങിലേക്ക് സിദ്ധാര്‍ഥ് കടന്നു. ചിട്ടയായ പഠനവും മോക്ക് ടെസ്റ്റുകളുമായി പരിശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. 2022-ല്‍ 121-ാം റാങ്കിലേക്ക് എത്തി. 2023-ലെ ഫലം വന്നപ്പോള്‍ സിദ്ധാര്‍ഥ് രാംകുമാര്‍ നാലാം സ്ഥാനത്തെത്തി. കഠിനമായ പ്രയ്തനവും നിശ്ചയാദാര്‍ഢ്യവുമുണ്ടെങ്കില്‍ ഏത് കടമ്പയും കടക്കാനാകുമെന്ന് സിദ്ധാര്‍ഥ് തെളിയിച്ചിരിക്കുന്നു.

2023-ലെ ഫലത്തില്‍ ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. അനിമേഷ് പ്രധാന്‍ രണ്ടാം റാങ്കും ഡി അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. മലയാളികളായ ആശിഷ് കുമാര്‍(8), വിഷ്ണു ശശികുമാര്‍ (31), പി പി അര്‍ച്ചന(40), ആര്‍ രമ്യ(45), മോഹന്‍ ലാല്‍(53), ബെന്‍ജോ പി ജോസ്(59), സി വിനോദിനി (64), പ്രിയാ റാണി (69), ഫാബി റഷീദ്(71), എസ് പ്രശാന്ത് (78), ആനി ജോര്‍ജ് (93) തുടങ്ങിയവര്‍ക്കും ആദ്യ 100-ല്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇക്കുറി ജനറല്‍ വിഭാഗത്തില്‍ 347 പേര്‍ക്കും ഒബിസി വിഭാഗത്തില്‍ 303 പേര്‍ക്കും ഉള്‍പ്പെടെ 1016 പേര്‍ക്കാണ് റാങ്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ 180 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്എസിനും 200 പേരെ ഐപിഎസിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.

 

 

 

സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ആദിത്യ ശ്രീവാസ്തവയ്ക്ക് ആദ്യ റാങ്ക്

Share

Leave a Reply

Your email address will not be published. Required fields are marked *