മലയുടെ മുകളില്‍ നിന്ന് വലിയ പാറക്കഷണം ട്രക്കിന് മുകളിലേക്ക്, വീഡിയോ

മലയുടെ മുകളില്‍ നിന്ന് വലിയ പാറക്കഷണം ട്രക്കിന് മുകളിലേക്ക്, വീഡിയോ

യാത്രയ്ക്കിടെ വലിയ പാറക്കഷണം വീണ് ട്രക്ക് മറയുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പെറുവില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മലയോര ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോഴാണ് ലോറി അപകടത്തില്‍പ്പെടുന്നത്. മലയുടെ മുകളില്‍ നിന്ന് ഉരുണ്ടുവരുന്ന വലിയ പാറക്കഷണം ലോറിയുടെ മുകളിലേക്ക് വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഴ്ചയുടെ ആഘാതത്തില്‍ ലോറി മറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

 

ഇതിന് പിന്നാലെ മറ്റൊരു പാറക്കഷണം കൂടി റോഡിലേക്ക് വീണു. ഇതില്‍ നിന്ന് കഷ്ടിച്ചാണ് തൊട്ടുപിന്നാലെ വന്ന വാഹനം രക്ഷപ്പെട്ടത്. എന്നാല്‍ റോഡില്‍ വലിയ ഗര്‍ത്തം ഉണ്ടായതിനെ തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. രണ്ടു അപകടങ്ങളില്‍ നിന്നും ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

മലയുടെ മുകളില്‍ നിന്ന് വലിയ പാറക്കഷണം ട്രക്കിന് മുകളിലേക്ക്, വീഡിയോ

Share

Leave a Reply

Your email address will not be published. Required fields are marked *