അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചു

അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചു

സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചു. 100 രൂപവരെ വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. 10 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ചവര്‍ക്കാണ് വര്‍ധന. മറ്റുള്ളവര്‍ക്ക് 500 രൂപയാണ് വര്‍ധന. വേതന വര്‍ധന നിലവില്‍ വരുമ്പോള്‍ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 13,000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 9000 രൂപയുമാകും. 60,232 പേര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ പുതുക്കിയ വേതനത്തിന് അര്‍ഹതയുണ്ടാകും. സംസ്ഥാനത്ത് 33,115 അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

 

 

 

 

അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *