സൂപ്പര്‍ സബലെങ്ക; ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്തി ആര്യന സബലെങ്ക

സൂപ്പര്‍ സബലെങ്ക; ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്തി ആര്യന സബലെങ്ക

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി ബെലാറസ് താരം ആര്യന സബലെങ്ക. ശനിയാഴ്ച നടന്ന ഫൈനലില്‍ ചൈനയുടെ ഷെങ് ക്വിന്‍വെന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (63, 62) അനായാസം മറികടന്നായിരുന്നു സബലെങ്കയുടെ കിരീട നേട്ടം. 21-കാരിയായ ക്വിന്‍വെന്നിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇത്. 2013-ല്‍ ബെലറൂസ് താരം തന്നെയായ വിക്ടോറിയ അസരെങ്കയ്ക്ക് ശേഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നിലനിര്‍ത്തുന്ന ആദ്യ താരം കൂടിയാണ് സബലെങ്ക.

ഒരു മണിക്കൂറും 16 മിനിറ്റും മാത്രമാണ് മത്സരം നീണ്ടത്. ടൂര്‍ണമെന്റിലുടനീളം പുലര്‍ത്തിയ ആധിപത്യം ഫൈനലിലും തുടരുകയായിരുന്നു സബലെങ്ക.സെമിയില്‍ യു.എസിന്റെ നാലാം സീഡ് താരം കൊക്കോ ഗാഫിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയായിരുന്നു (76, 64) സബലെങ്കയുടെ ഫൈനല്‍ പ്രവേശനം.

 

 

സൂപ്പര്‍ സബലെങ്ക; ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം
നിലനിര്‍ത്തി ആര്യന സബലെങ്ക

Share

Leave a Reply

Your email address will not be published. Required fields are marked *