സുഗതകുമാരി അനുസ്മരണം നടത്തി

സുഗതകുമാരി അനുസ്മരണം നടത്തി

കോഴിക്കോട്: കവയത്രിയും സാഹിത്യകാരിയും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറുടെ മൂന്നാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി മലയാള കവിത സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. ഒരു മാസം നീണ്ടുനില്‍ക്കുന്ന അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി ജാനുവരി 24ന് കവിത സാഹിത്യ സമ്മേളനവും പരിസ്ഥിതി ക്വിസ് പരിപാടികളും നടത്താന്‍ യോഗം തീരുമാനിച്ചു. ചടങ്ങില്‍ രാമദാസ് വേങ്ങേരി അധ്യക്ഷനായി. അനുസ്മരണ സമ്മേളനം ആറ്റക്കോയ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു. പി.ടി.നിസാര്‍ മുഖ്യപ്രഭാഷണം നടത്തി.ഒഞ്ചിയം ഉസ്മാന്‍,സത്യചന്ദ്രന്‍ പൊയില്‍ക്കാവ് ,പി.ഓ.ജേക്കബ് സിജി,രാജന്‍ കാഞ്ഞങ്ങാട്,രാഘവേന്ദ്രന്‍ പെരുമ്പാവൂര്‍,പപ്പന്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *