‘മൂക്കാതെ പഴുത്തയാളാണ് റിയാസ്; മുഖ്യമന്ത്രി ചട്ടമ്പികള്‍ക്ക് കള്ള് വാങ്ങിച്ച് കൊടുത്ത് ചീത്ത വിളിപ്പിക്കുന്ന പ്രമാണിമാരുടെ സ്ഥിതിയില്‍; വിഡി സതീശന്‍

‘മൂക്കാതെ പഴുത്തയാളാണ് റിയാസ്; മുഖ്യമന്ത്രി ചട്ടമ്പികള്‍ക്ക് കള്ള് വാങ്ങിച്ച് കൊടുത്ത് ചീത്ത വിളിപ്പിക്കുന്ന പ്രമാണിമാരുടെ സ്ഥിതിയില്‍; വിഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും എതിരെ രൂക്ഷമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചട്ടമ്പികള്‍ക്ക് കള്ള് വാങ്ങിച്ച് കൊടുത്ത് ചീത്ത വിളിപ്പിക്കുന്ന പ്രമാണിമാരുടെ സ്ഥിതിയിലാണ് മുഖ്യമന്ത്രിയെന്ന് സതീശന്‍ പറഞ്ഞു. 17 സദസുകളില്‍ പ്രതിപക്ഷ നേതാവിന്റെ മാനസിക നില തകരാറിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അങ്ങനെയുള്ള അദ്ദേഹമാണ് തന്നോട്മാന്യമായി സംസാരിക്കണം എന്ന് ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു. നാളെ മന്ത്രിമാരില്‍ പലരും കരുതല്‍ തടങ്കലില്‍ നിന്ന് മോചിതരാകുമെന്നും സതീശന്‍ പരിഹസിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിന്റെ അവസാന ദിവസമാണ് നാളെ. ഇത് മുന്‍നിര്‍ത്തിയാണ് സതീശന്റെ പരിഹാസം. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവ കേരള സദസിനോട് പ്രതിപക്ഷത്തിനല്ല, കേരളത്തിലെ ജനങ്ങള്‍ക്കാണ് അലര്‍ജിയെന്നും വി ഡി സതീശന്‍ പറഞ്ഞു. തന്നെ ‘വെറും ഡയലോഗ്’ സതീശന്‍ എന്ന് ആക്ഷേിച്ച മുഹമ്മദ് റിയാസിനും പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമാണ് റിയാസിന് എന്നും മൂക്കാതെ പഴുത്തയാളാണ് റിയാസ് എന്നും സതീശന്‍ പരിഹസിച്ചു.

‘മൂക്കാതെ പഴുത്തയാളാണ് റിയാസ്; മുഖ്യമന്ത്രി ചട്ടമ്പികള്‍ക്ക് കള്ള് വാങ്ങിച്ച് കൊടുത്ത് ചീത്ത വിളിപ്പിക്കുന്ന പ്രമാണിമാരുടെ സ്ഥിതിയില്‍; വിഡി സതീശന്‍

Share

Leave a Reply

Your email address will not be published. Required fields are marked *