ആലപ്പുഴ :സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിന് സി.പി.ഐ. ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.സി.പി.ഐ.ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അദ്ധ്യക്ഷനായിരുന്നു.
സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി ആര്.നാസ്സര്‍ , ഡി.സി സി. പ്രസിഡന്റ് ബാബു പ്രസാദ്, സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം ടി.ടി. ജിസ്മോന്, ബി.ജെ.പി. ജില്ലാ ജന സെക്രട്ടറി അരുണ്‍ അനിരുദ്ധന്, നഗരസഭാ ചെയര്‍ പേഴ്സണ്‍ കെ.കെ.ജയമ്മ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീര്‍, ഫാദര്‍ സേവ്യര്‍ കുടിയാംശേരി, എസ്.എന്‍.ഡി.പി.യൂണിയന് താലൂക്ക് പ്രസിഡന്റ് പി.ഹരിദാസ്, ജെ. എസ്.എസ്. സംസ്ഥാന പ്രസിഡന്റ് എ.വി. താമരാക്ഷന്‍, കേരളാ കോണ്‍ഗ്രസ് ( എം ) ജില്ലാ ജന. സെക്രട്ടറി പ്രദീപ് കൂട്ടാല, ജനതാ ദള്‍ സംസ്ഥാന ജന സെക്രട്ടറി ജേക്കബ് ഉമ്മന്‍, കേരളാ കോണ്‍ഗ്രസ് (ജെ) ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം,ആര്.എസ്.പി. ജില്ലാ സെക്രട്ടറി ആര്.ഉണ്ണികൃഷ്ണന്, എന്‍. സി.പി. ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ്, കോണ്‍ഗ്രസ് ( എസ്) ജില്ലാ പ്രസിഡന്റ് ഐ.ഷിഹാബുദീന്‍,ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ ജന സെക്രട്ടറി നാസ്സര്‍ പൈങ്ങാമഠം, സി.പി.ഐ. ജില്ലാ അസി സെക്രട്ടറിമാരായ പി.വി. സത്യനേശന്, എസ്. സോളമന് എന്നിവര്‍ പ്രസംഗിച്ചു.
കാനം രാജേന്ദ്രന് അനുസ്മരണം നടത്തി