ശ്രീമനോജ് അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും 6ന്

ശ്രീമനോജ് അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും 6ന്

കോഴിക്കോട്: അന്തരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, എസിവി ന്യൂസ് ആദ്യകാല പ്രൊഡ്യൂസറും, മള്‍ട്ടി ടെക്കിന്റെ ഡയറക്ടറുമായിരുന്ന ശ്രീമനോജിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണവും, ശ്രീ മനോജ് പുരസ്‌കാര സമര്‍പ്പണവും ഡിസംബര്‍ 6ന് വൈകിട്ട് 5 മണിക്ക് നടക്കുമെന്ന് അനുസ്മരണ സമിതി ഭാരവാഹികളായ പി.അനിലും, ജന.കണ്‍വീനര്‍ കെ.ജി.സുരേഷും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൈരളി ശ്രീ തിയേറ്റര്‍ കോംപ്ലക്‌സിലെ വേദി ഓഡിറ്റോറിയത്തില്‍ വൈകിട്ട് നടക്കുന്ന പരിപാടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും എഡിജിപിയുമായ എസ്.ശ്രീജിത് ഐപിഎസ് ഉദ്ഘാടനം ചെയ്യും. വിനോദ് കോവൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. മനോരമ ന്യൂസ് അസിസ്റ്റന്റ് എഡിറ്റര്‍ എ.അയ്യപ്പദാസിന് പുരസ്‌കാരം സമ്മാനിക്കും. 10001 രൂപയും, ശില്‍പവും,പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഹൃസ്വ ചിത്രത്തിനുള്ള പുരസ്‌കാരം കൊമ്മേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണ സെല്‍ഫി എന്ന ഡോക്യുമെന്ററിക്കും സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.രമേഷ്(കണ്‍വീനര്‍), എം.പി.രജുല്‍ കുമാര്‍ (വൈസ് ചെയര്‍മാന്‍) എന്നിവരും സംബന്ധിച്ചു.

 

 

 

ശ്രീമനോജ് അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും 6ന്

Share

Leave a Reply

Your email address will not be published. Required fields are marked *