ജില്ലയിൽ മാലിന്യ നിർമ്മാജ്ജനം പിന്നോക്കം നിൽക്കുന്ന തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കലക്ടർ നേരിട്ട് അവലോകനം ചെയ്തു

ജില്ലയിൽ മാലിന്യ നിർമ്മാജ്ജനം പിന്നോക്കം നിൽക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കലക്ടർ നേരിട്ട് അവലോകനം ചെയ്തു

കോഴിക്കോട്: ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് വേണ്ടി മാലിന്യമുക്ത നവകേരളം പദ്ധതിയിൽ ഹരിതകർമ്മ സേന യൂസർ ഫീ കലക്ഷനിൽ 50 ശതമാനത്തിന് താഴെ നിൽക്കുന്ന തദ്ദേശസ്വയം സ്ഥാപനങ്ങളുടെ പ്രവർത്തനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നേരിട്ട് വിലയിരുത്തി. 30 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, സെക്രട്ടറി എന്നിവരിൽ നിന്നാണ് മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ കലക്ടർ ചോദിച്ചറിഞ്ഞത്. പിന്നോക്കം നിൽക്കുവാനുള്ള കാരണങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി, 2024 ജനുവരി 26 നകം അജൈവ മാലിന്യം കലക്ഷൻ 100% ത്തിൽ എത്തിക്കുവാനും അതുവഴി യൂസർ ഫീസ് വരുമാനം വർദ്ധിപ്പിക്കുവാനും കലക്ടർ നിർദേശം നൽകി. എംസിഎഫ് ഇല്ലാത്തതിന്റെ അഭാവം, ജനങ്ങളിൽ നിന്നുള്ള എതിർപ്പ്, യൂസർ ഫീ നൽകുന്നതിനുള്ള ചെറിയ വിഭാഗത്തിന്റെ എതിർപ്പ് എന്നി ഘടകങ്ങൾ ജനങ്ങളുമായി നിരന്തരസമ്പർക്കത്തിലൂടെ മറികടക്കണമെന്ന് കലക്ടർ യോഗത്തിൽ ആവശ്യപ്പെട്ടു. യൂസർ ഫീ 50 ശതമാനത്തിൽ താഴെയുള്ള രാമനാട്ടുകര മുനിസിപ്പാലിറ്റി പെരുവയൽ,കുരുവട്ടൂർ, ബാലുശ്ശേരി, കൊടിയത്തൂർ, പെരുമണ്ണ, ചാത്തമംഗലം, തിരുവള്ളൂർ, കടലുണ്ടി, അത്തോളി, ഉണ്ണിക്കുളം, കാക്കൂർ, കായണ്ണ, കോടഞ്ചേരി, കാരശ്ശേരി, പേരാമ്പ്ര,ചെറുവണ്ണൂർ, മാവൂർ, തിരുവള്ളൂർ, പുതുപ്പാടി,കുന്ദ മംഗലം, കൂത്താളി,ഉള്ളിയേരി, ചങ്ങരോത്ത്, ചേമഞ്ചേരി, ചേളന്നൂർ, വാണിമേൽ, കുടരഞ്ഞി,കോട്ടൂർ, ചെങ്ങോട്ടുകാവ് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമാണ് കലക്ടർ നേരിട്ട് വിശകലനം നടത്തിയത്. മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ ജനപ്രതിനിധികൾ യോഗത്തിൽ കലക്ടറുടെ മുമ്പാകെ അവതരിപ്പിച്ചു. ജില്ലാതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയത്തിൽ ഉടൻതന്നെ തീരുമാനമെടുത്ത് ബന്ധപ്പെട്ടവരെ അറിയിക്കുന്നതാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച തദ്ദേശസ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി എസ് ഷിനോ അറിയിച്ചു. ഹരിത കർമ്മ സേന അംഗങ്ങളുടെ എണ്ണം വാർഡിനനുസരിച്ച് വർദ്ധിപ്പിക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉടൻതന്നെ അത് പൂർത്തീകരിക്കണമെന്ന് അദ്ദേഹം യോഗത്തിൽ നിർദ്ദേശിച്ചു.അസിസ്റ്റന്റ് ഡയറക്ടർ പൂജ ലാൽ സുപ്രണ്ട് പ്രകാശ് എന്നിവർ യോഗത്തിൽ പങ്കെടുത്തു

Share

Leave a Reply

Your email address will not be published. Required fields are marked *