ലയണ്‍സ് ക്ലബ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നാളെ

ലയണ്‍സ് ക്ലബ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നാളെ

കോഴിക്കോട്: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഇയുടെ സഹകരണത്തോടെ ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് ഡാഫോഡില്‍സിന്റെ നേതൃത്വത്തില്‍ ഡിസ്ട്രിക്ട് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ 10 മണി മുതല്‍ നടക്കാവ് ഗെയിം ഓണ്‍ ടറഫിലാണ് ഏകദിന മാച്ച്. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ സി എ ടി.കെ.രജീഷ് പി എം ജെ എഫ് ഉദ്ഘാടനം ചെയ്യും. ഡോ.ചന്ദ്രകാന്ത് നേത്രാലയ മാനേജിംഗ് ഡയറക്ടര്‍ ഡോ.ചന്ദ്രകാന്ത് മുഖ്യാഥിതിയാകും.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ല ഉള്‍പ്പെട്ട ലയണ്‍സ് ക്ലബ് 318 ഇ ക്ക് കീഴിലുള്ള 37 ക്ലബ്ബുകള്‍ മത്സരത്തിനിറങ്ങും. അംഗങ്ങള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിപ്പിക്കുകയാണ് ടൂര്‍ണ്ണമെന്റിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് ഡാഫോഡില്‍ പ്രസിഡണ്ട് പ്രമോദ് പ്രഭാകര്‍, ജില്ല കോ-ഓര്‍ഡിനേറ്റര്‍ ലയണ്‍ മോഹനന്‍ മാസ്റ്റര്‍, പ്രോഗ്രാം കണ്‍വീനര്‍ രശ്മി നായര്‍, മുന്‍ പ്രസിഡണ്ട് പി സി കെ.രാജന്‍, ചാര്‍ട്ടര്‍ പ്രസിഡണ്ട് ജ്യോതിഷ് തുമ്പയില്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *