വനിതകൾക്ക് മാത്രമായുള്ള ഡ്രൈവിംഗ് അക്കാദമി പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട്: സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് സ്തീകൾക്ക് വേണ്ടി മാത്രമായുള്ള വിദഗ്ധ ഡ്രൈവിംഗ് പരിശീലന കേന്ദ്രം ‘വിമൺ ഓൺ വീൽസ്’ ഡ്രൈവിംഗ് അക്കാദമി പ്രവർത്തനം ആരംഭിച്ചു. ഈസ്റ്റ് നടക്കാവിലെ ഡ്രൈവിംഗ് അക്കാദമി ഓഫീസിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. സ്ത്രീ ശാക്തീകരണ രംഗത്തെ സാമൂഹ്യ പ്രവർത്തകരായ വിജി പെൺകൂട്ട്, വി.പി.സുഹ്‌റ എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്ത്രീകൾക്ക് ഡ്രൈവിംഗ് പരിശീലനം നേടാനും ഒന്നിച്ചിരിക്കാനുമുള്ള ഒരു പെണ്ണിടമാണ് വിമൺ ഓൺ വീൽസ് ഒരുക്കുന്നതെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ എ.യു. മർജാൻ പറഞ്ഞു. ഡ്രൈവിംഗ് പരിശീലനത്തിനായി വനിതകൾക്കും യുവതികൾക്കും 8714133103 എന്ന നമ്പറിൽ ബന്ധപ്പെടാം.

Share

Leave a Reply

Your email address will not be published. Required fields are marked *