നിത്യ രാമന്റെ വിജയം മലയാളികള്‍ഭിമാനം

നിത്യ രാമന്റെ വിജയം മലയാളികള്‍ഭിമാനം

കോഴിക്കോട്: ലൊസാഞ്ചലസിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച നിത്യ മലയാളിയാണെന്നതാണ് മലയാളിയുടെ അഭിമാനത്തിന് തിളക്കമേകുന്നത്. തിരുവനന്തപുരത്താണ് നിത്യയുടെ ജനനം. അച്ഛന്‍ തിരുവനന്തപുരത്ത് കെല്‍ട്രോണ്‍ ഉദ്യോഗസ്ഥനായിരുന്ന ആര്‍.വെങ്കിട്ടരാമന്റെയും, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മുന്‍ ഉദ്യോഗസ്ഥ സുധയുടെയും മകളാണ് നിത്യ. ആറാം വയസ്സിലാണ് കുടുംബത്തോടൊപ്പം നിത്യയും യുഎസിലെ മസാച്യുസെറ്റ്‌സിലുള്ള ബോളിങ്ടണിലെത്തുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യല്‍ സ്റ്റഡീസില്‍ ബിരുദം നേടിയിട്ടുണ്ട്. ഭര്‍ത്താവ് വാലി ചന്ദ്രശേഖരന്‍. രണ്ട് ഇരട്ട കുട്ടികളാണുള്ളത്. കര്‍ണയും, കാവേരിയും. കുട്ടിക്കാലത്ത് തന്നെ സാധാരണക്കാരുടെ ജീവിതം മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. ഹാര്‍വാര്‍ഡിലെ പഠനശേഷം ഇന്ത്യയിലെത്തി ഡല്‍ഹിയിലെ ചേരികളിലെ മനുഷ്യരുടെ ദുരിതം നേരില്‍കണ്ട് സാമൂഹിക പ്രവര്‍ത്തനത്തില്‍ മുഴുകുകയും സന്നദ്ധ സംഘടന സ്ഥാപിക്കുകയും ചെയ്തു. സാമൂഹിക പ്രവര്‍ത്തനത്തില്‍ ഇഴുകി ചേര്‍ന്ന നിത്യ പതുക്കെ രാഷ്ട്രീയത്തിലെത്തി. 2020ലും, 2024ലും സിറ്റി കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‌സ് ഓഫ് അമേരിക്കയെ പ്രതിനിധാകരിച്ചാണ് നിത്യ രാമന്‍ വിജയിച്ചത്.

 

 

 

നിത്യ രാമന്റെ വിജയം മലയാളികള്‍ഭിമാനം

Share

Leave a Reply

Your email address will not be published. Required fields are marked *