ബില്ലുകളും റീച്ചാര്‍ജും മറക്കില്ല; ഗൂഗിള്‍ പേ ഓര്‍മിപ്പിക്കും, പേയ്‌മെന്റ് റിമൈന്‍ഡ് സെറ്റ് ചെയ്യാം

ബില്ലുകളും റീച്ചാര്‍ജും മറക്കില്ല; ഗൂഗിള്‍ പേ ഓര്‍മിപ്പിക്കും, പേയ്‌മെന്റ് റിമൈന്‍ഡ് സെറ്റ് ചെയ്യാം

ഇനി ബില്ല് അടക്കേണ്ട അവസാന തീയതി കഴിഞ്ഞിട്ട് പുലിവാല് പിടിക്കേണ്ട. എല്ലാ മാസവും അടയ്‌ക്കേണ്ട ബില്ലുകളും റീചാര്‍ജുകളും കൃത്യമായ തിയ്യതിയില്‍ ഇനി ഗൂഗിള്‍ പേ ഓര്‍മിപ്പിക്കം.പേയ്‌മെന്റ് റിമൈന്‍ഡര്‍ എന്ന സംവിധാനമാണ് ഇത്. കറന്റ് ബില്ലുകള്‍, ഫോണ്‍ റീചാര്‍ജുകള്‍, ഡിടിഎച്ച് റീചാര്‍ജുകള്‍ എന്നിങ്ങനെയുള്ള പേയ്‌മെന്റുകള്‍ അതാത് ദിവസം കൃത്യമായി അറിയിക്കാന്‍ ഈ ഫീച്ചറിന് സാധിക്കും.

ബില്ലുകള്‍ മാത്രമല്ല, വാടക തുക, മെയിന്റനന്‍സ്, പത്ര ബില്ലുകള്‍ തുടങ്ങിയ പേയ്മെന്റുകള്‍ക്കായി നിങ്ങള്‍ക്ക് റിമൈന്‍ഡര്‍ സെറ്റ് ചെയ്യാന്‍ സാധിക്കും. ഈ ഫീച്ചറില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ എങ്ങനെയാണ് ഇത് ഓണ്‍ ചെയ്യുന്നത് എന്ന് നോക്കാം.

പേയ്‌മെന്റ് റിമൈന്‍ഡര്‍ സെറ്റ് ചെയ്യാം

  • നിങ്ങളുടെ ഐഒഎസ്, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണില്‍ ഗൂഗിള്‍ ആപ്പ് തുറക്കുക.
  • താഴെയായി കാണുന്ന റെഗുലര്‍ പേയ്മെന്റ്‌സ് ഓപ്ഷന്‍ ടാപ്പ് ചെയ്യുക.
  • പേയ്മെന്റ് ഓപ്ഷന് താഴെ പേയ്മെന്റ് കാറ്റഗറി ടാപ്പ് ചെയ്യുക.
  • സീ ഓള്‍ ടാപ്പ് ചെയ്ത് നിങ്ങള്‍ക്ക് ആവശ്യമായ വിഭാഗം തിരഞ്ഞെടുക്കുക.
  • റിക്കറിങ് പേയ്‌മെന്റുകള്‍ക്കായി കുറച്ച് വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്.
  • കോണ്‍ടാക്റ്റ് ലിസ്റ്റില്‍ നിന്ന് പണം അയക്കേണ്ട കോണ്‍ടാക്റ്റ് തിരഞ്ഞെടുക്കുക.
  • സ്റ്റാര്‍ട്ട് ഡേറ്റ് തിരഞ്ഞെടുക്കുക.
  • പേയ്മെന്റ് ഫ്രീക്വന്‍സി തിരഞ്ഞെടുക്കുക.
  • തുക തിരഞ്ഞെടുക്കുക.
  • എളുപ്പം തിരിച്ചറിയാനായി പേയ്മെന്റിന് ഒരു പേര് നല്‍കുക.
  • നിങ്ങളുടെ ചെക്ക്ലിസ്റ്റില്‍ പേയ്മെന്റ് റിമൈന്‍ഡര്‍ കാണാന്‍, റിമൈന്‍ഡര്‍ സെറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ടാപ്പ് ചെയ്യുക.

പേയ്‌മെന്റ് രീതി

സാധാരണ പിയര്‍ പേയ്മെന്റുകള്‍ക്കായി റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യാന്‍ മാത്രമേ ഗൂഗിള്‍ പേയിലൂടെ സാധിക്കുകയുള്ളു. ഓട്ടോമാറ്റിക്കായി പണം അക്കൌണ്ടില്‍ നിന്നും പോവുകയില്ല. നിങ്ങള്‍ക്ക് നോട്ടിഫിക്കേഷനായി പണം അടയ്‌ക്കേണ്ട തിയ്യതിയാണ് എന്ന് ഓര്‍മിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. റിമൈന്‍ഡര്‍ സെറ്റ് ചെയ്താലും പേയ്‌മെന്റ് നിങ്ങള്‍ തന്നെ ചെയ്യേണ്ടി വരും. അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്കായി തുക കുറയ്ക്കുന്നതിന് പകരം പണമടയ്ക്കാനുള്ള നോട്ടിഫിക്കേഷന്‍ മാത്രം ലഭിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *