ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്‌കൂൾ കായിക മേള സംഘടിപ്പിച്ചു

ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്‌കൂൾ കായിക മേള സംഘടിപ്പിച്ചു

കോഴിക്കോട്:ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്‌കൂൾ കായിക മേള മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. എൻ. സി. സി, ജെ. ആർ. സി, എൻ. എസ്. എസ്, ലിറ്റിൽ കൈറ്റ്, ബാന്റ് മേളം എന്നിവയുടെ അകമ്പടിയോടെ നടന്ന അത് ലറ്റുകളുടെ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു കൊണ്ട് സ്‌കൂൾ മാനേജർ പി. കെ. വി അബ്ദുൽ അസീസ് കായിക മേള ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് പി. എൻ വലീദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി. പി മുഹമ്മദ് ബഷീർ മുഖ്യ പ്രഭാഷണം നടത്തി. മാനേജ്‌മെന്റ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി പി. എം മുഹമ്മദ് കോയ, കെ. പി സാജിദ്, ലിജി മോൾ പുന്നൂസ്, എ. എം നൂറുദ്ദീൻ മുഹമ്മദ്, എ. കെ അഷ്റഫ്, ഷംസിയ, എസ്. പി സലീം എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ വി. കെ ഫൈസൽ സ്വാഗതവും കായികാധ്യാപകൻ സി. ടി ഇല്യാസ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *