റബത്ത്: വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വൻഭൂചലനം. വെള്ളിയാഴ്ച വൈകിട്ട് 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 296 പേർ കൊല്ലപ്പെടുകയും നിരവധി പർക്ക്പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ 153 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിനു പുറത്താണ് ഏറ്റവും കൂടുതൽനാശനഷ്ടങ്ങൾ സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ, നാശനഷ്ടത്തിൻറെ തോത് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും മോദി വാഗ്ദാനം ചെയ്തു.
