മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിതാ അംബാനി ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു. മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവരെ കമ്പനിയുടെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിച്ചു. റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ എന്നനിലയിൽ ആർഐഎൽ ബോർഡ് യോഗങ്ങളിൽസ്ഥിരം ക്ഷണിതാവായി നിത തുടരും. റിലയൻസ് ഫൗണ്ടേഷൻ പ്രവർത്തനങ്ങളിൽ മുഴുവൻ സമയ പ്രവർത്തനത്തിനായാണ് നിത സ്ഥാനം ഒഴിയുന്നത്. മക്കൾ 3 പേരും റീട്ടെയിൽ, ഡിജിറ്റൽ സേവനങ്ങൾ, ഊർജം, മെറ്റീരിയൽ ബിസിനസുകൾ എന്നിവയുടെ പ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വിഹച്ചിരുന്നു.