കൊറോണ വൈറസ് : ശബരിമല ഭക്തർ ജാഗ്രത പാലിക്കണം

കൊറോണ വൈറസ് : ശബരിമല ഭക്തർ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ശബരിമല ഭക്തർ ജാഗ്രത പാലിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിലേക്ക് മാസപൂജക്ക് ഭക്തർ എത്തരുതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
ഭക്തർ ദർശനത്തിന് എത്തിയാൽ തടയില്ല. ശബരിമലയിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കും. ആചാരപരമായ ചടങ്ങുകൾ മാത്രം നടത്തും. പ്രതിരോധ നടപടികളോട് പൂർണമായി സഹകരിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *