ഡബ്ലിൻ: ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ബുംറ ടി20യിൽ ഏറ്റവും കൂടുതൽ മെയ്ഡൻ ഓവർ എറിഞ്ഞ താരങ്ങളുടെ പട്ടികയിൽ ഒന്നാമനാവാൻ കഴിഞ്ഞു. ടി20 ക്രിക്കറ്റിൽ 10 മെയ്ഡിൻ ഓവറുകളുമായി ഇന്ത്യൻ താരം ഭുവനേശ്വർ കുമാറിൻറെ റെക്കോർഡിനൊപ്പമാണ് ഇപ്പോൾ ബുംറ എത്തിയിരിക്കുന്നത്. മടങ്ങിവരവിലെ ആദ്യ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി ബുംറ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ആവേശഭരിതരാക്കി. . ആ മത്സരത്തിൽ കളിയിലെ താരമായി തെരഞ്ഞെടുത്തതും ബുംറയെയായിരുന്നു. രണ്ടാം മത്സരത്തിലും ബുംറ തിളങ്ങി. നാല് ഓവറിൽ വെറും പതിനഞ്ച് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ഒരു മെയ്ഡനും പിറന്നു. രണ്ട് വിക്കറ്റും സ്വന്തമാക്കി. നിലവിലെ ഇന്ത്യൻ ക്രിക്കറ്റിൽ സ്ഥിരത പുലർത്തുന്ന താരങ്ങളിലൊരാളാണ് ബുംറ.ഏഷ്യാകപ്പിലും ലോകകപ്പിലും ഇന്ത്യൻ ടീമിന്റെ ഉപനായക പദവിയാണ് ബുംറക്ക് ലഭിക്കുക.