മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു

മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു

ആലപ്പുഴ: മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം (93) അന്തരിച്ചു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെയും രുക്മിണിദേവി അന്തര്‍ജനത്തിന്റെയും മകളാണ് ഉമാദേവി അന്തര്‍ജനം. 1949 ല്‍ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണന്‍ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തര്‍ജനം മണ്ണാറശാല കുടുംബാംഗമായത്.

തൊട്ടുമുന്‍പുള്ള വലിയമ്മ സാവിത്രി അന്തര്‍ജനം 1993 ഒക്ടോബര്‍ 24നു സമാധിയായപ്പോഴാണ് ഉമാദേവി അന്തര്‍ജനം അമ്മയായി ചുമതലയേറ്റത്. 1995 മാര്‍ച്ച് 22ന് ആണ് ക്ഷേത്രത്തില്‍ അമ്മ പൂജ തുടങ്ങിയത്. മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ പൂജാകര്‍മങ്ങള്‍ നടത്തുന്ന അന്തര്‍ജനങ്ങളാണ് മണ്ണാറശാല അമ്മ എന്ന പേരില്‍ അറിയപ്പെടുന്നത്.

ഭര്‍ത്താവ് നാരായണന്‍ നമ്പൂതിരിയുടെ വേര്‍പാടോടെ, ഏകമകളായ വല്‍സലാദേവിയുമായി ഇല്ലത്തില്‍ തന്റേതായ ലോകം കണ്ടെത്തിയ ഉമാദേവി അന്തര്‍ജനം ക്രമേണ പഴയ വലിയമ്മ സാവിത്രി അന്തര്‍ജനത്തിന്റെ സഹായിയായി മാറുകയായിരുന്നു. സാവിത്രി അന്തര്‍ജനം സമാധിയായപ്പോഴാണു പുതിയ അമ്മയായി ഉമാദേവി അന്തര്‍ജനം ചുമതലയേറ്റത്. കൂടുതല്‍ പ്രായമുള്ളവര്‍ ഇല്ലത്ത് ഉണ്ടായിരുന്നുവെങ്കിലും മൂപ്പുമുറ അനുസരിച്ചു വലിയമ്മയാകാനുള്ള നിയോഗം ഉമാദേവി അന്തര്‍ജനത്തിനായിരുന്നു. ഇല്ലത്ത് വിവാഹം കഴിച്ചെത്തുന്ന അന്തര്‍ജനങ്ങളാണ് വലിയമ്മയായി ചുമതലയേല്‍ക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *