കോഴിക്കോട്: റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റിയുടെയും ജില്ല സഹകരണ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മാതൃശിശു സംരക്ഷണദിനം ആചരിച്ചു. ജില്ലാ സഹകരണ ആശുപത്രി ചെയര്‍മാന്‍ പ്രൊഫ. പി.ടി അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജോലി ചെയ്യുന്ന സ്ത്രീകളില്‍ മുലയൂട്ടല്‍ തുടരുന്നതിനായി പുതിയ മാര്‍ഗ്ഗങ്ങള്‍ മുന്നോട്ടു കൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഈ വര്‍ഷത്തെ വിഷയം.
റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി പബ്ലിക് ഇമേജ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. പീഡിയാട്രിക്‌സ് – ന്യൂയോ നെറ്റോളജിസ്റ്റ് ഡോക്ടര്‍ ദിവ്യ. സി. കെ ക്ലാസ് എടുത്തു. സഹകരണ ആശുപത്രിയിലെ നഴ്‌സിംഗ് കുട്ടികളുടെ ഫ്‌ളാഷ് മൊബും സംഘടിച്ചു. റോട്ടറി സൈബര്‍ സിറ്റി സെക്രട്ടറി സരിത റിജു, ഡോക്ടര്‍ ടിനോയ് പോള്‍. സഹകരണ ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് എന്‍.പി നിര്‍മ്മല, ഡയറക്ടര്‍ ഫൈനാന്‍സ് സലാം ബാവ എന്നിവര്‍ സംസാരിച്ചു. കെ.ഡി.സി.എച്ച് ജനനി കോര്‍ഡിനേറ്റര്‍ ഹരിത സ്വാഗതവും കെ.ഡി.സി.എച്ച് അസിസ്റ്റന്റ് സെക്രട്ടറി കെ.സി അനുബ് നന്ദിയും പറഞ്ഞു.
