മുക്കം: ‘ഇന്റര്‍നാഷണല്‍ കൊമേഴ്സ് ഡേ’യോട് അനുബന്ധിച്ച് മുക്കം വി.കെ.എച്ച്.എം.ഒ വിമന്‍സ് ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കൊമേഴ്സ് ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്.ഒ.ഡി ബിജിന കെ.എം സ്വാഗതം പറഞ്ഞ പരിപാടി കോളേജ് പ്രിന്‍സിപ്പല്‍ റംലത്ത് .ഇ അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ കൊമേഴ്സിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ രേഷ്മ കെ.പിയും, കൊമേഴ്സ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ റാഷിദ് ചെറുവാടിയും സ്ത്രീ സംരംഭകത്വം എന്ന വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ സജ്ന.എം ക്ലാസ് എടുത്തു.
ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്.ഒ.ഡി അശൂറ ബാനു, ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്.ഒ.ഡി ആമീന്‍.ഒ എന്നിവര്‍ ആശംസ പറഞ്ഞു കൊണ്ട് സംസാരിച്ചു. കൊമേഴ്സ് ഡിപ്പാര്‍ട്‌മെന്റില്‍ നിന്നുള്ള അവസാന വര്‍ഷ വിദ്യാര്‍ഥിനികളായ ആര്യ ടി.എസ്, നിദ ഫാത്തിമ ഇ.കെ എന്നിവര്‍ ബിസിനസ് പേഴ്‌സണാലിറ്റീസ് എന്ന വിഷയത്തില്‍ പ്രസന്റേഷന്‍ നടത്തി. രണ്ടാം വര്‍ഷ കൊമേഴ്സ് വിദ്യാര്‍ഥിനി വിസ്മയ നന്ദിയും പറഞ്ഞു.
