കോഴിക്കോട്: ഡോക്ടര്‍ കെ.പി സുധീര രചിച്ച 85ാമത്തെ പുസ്തകമായ ‘ഭൂഖണ്ഡങ്ങളിലൂടെ’ (യാത്രാവിവരണം) ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള പ്രകാശനം ചെയ്തു. 24 ന്യൂസ് എഡിറ്റര്‍ പി.പി ജെയിംസ് ആദ്യകോപ്പി സ്വീകരിച്ചു. എ.സജീവന്‍ അധ്യക്ഷനായി. കെ.പി.സുധീര, റഹിം പൂവാട്ടുപറമ്പ്, ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ.മിലി, സുമിത്ര ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
