മാഹി: ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലായ ചാലക്കര എക്‌സല്‍ പബ്ലിക് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ആത്മജ് ന്റെ ചികിത്സക്കായി സ്‌കൂള്‍ പി.ടി.എയും മാനേജ്‌മെന്റും ചേര്‍ന്ന് സ്വരൂപിച്ച ഒരു ലക്ഷം രൂപ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി. പ്രിന്‍സിപ്പല്‍ സതി എം.കുറുപ്പ്, പി.ടി.എ പ്രസിഡന്റ് കൃപേഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പി.പി വിനോദ്, സ്‌കൂള്‍ ഹെഡ് ബോയ് .എസ് സംഗീത്, ഹെഡ്‌ഗേള്‍ .എസ് ഡോണ, രാജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ പി.കെ അഹമ്മദിന് കൈമാറി.
