കോഴിക്കോട്: നിയമസഭ തുടങ്ങുന്നതിന് മുന്നോടിയായി മണ്മറഞ്ഞ സമാജികരായ ഉമ്മന്‍ചാണ്ടിയേയും വക്കം പുരുഷോത്തമനേയും അനുസ്മരിച്ചപ്പോള്‍ മുന്‍മന്ത്രിയും എം.എല്‍.എയും പട്ടികജാതിക്കാരനുമായ ഡോ:എം.എ. കുട്ടപ്പനെ അനുസ്മരിക്കാത്ത നിയമസഭാ നടപടി പട്ടികജാതി സമൂഹത്തോടും കേരളത്തിലെ പൊതുജനതയോടും സ്പീക്കര്‍ കാണിച്ച അനാദരവിനെതിരേ പൊതുമാപ്പ് പറയാന്‍ നിയമസഭാ സ്പീക്കര്‍ ഷംസീര്‍ തയാറാവണമെന്ന് അംബേദ്കര്‍ ജനമഹാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് രാമദാസ് വേങ്ങേരി അവശ്യപെട്ടു.
