തെന്നിന്ത്യയെ വിറപ്പിക്കാൻ വീണ്ടും രാജ് ബി. ഷെട്ടി; ടോബി ട്രെയിലർ പുറത്ത്

തെന്നിന്ത്യയെ വിറപ്പിക്കാൻ വീണ്ടും രാജ് ബി. ഷെട്ടി; ടോബി ട്രെയിലർ പുറത്ത്

രാജ് ബി. ഷെട്ടി നായകനായെത്തുന്ന പുതിയ ചിത്രം ‘ടോബി’യുടെ ട്രെയിലർ പുറത്തിറങ്ങി. ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്ന കൾട്ട് ക്ലാസിക് ചിത്രത്തിന് ശേഷമുള്ള ലൈറ്റർ ബുദ്ധ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രമായ ടോബി അഗസ്ത്യഫിലിംസും കൂടി ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

​ഗരുഡ ​ഗമന ഋഷഭ വാഹന എന്ന ചിത്രത്തെ പോലെ കന്നഡയിൽ നിന്നുള്ള വ്യത്യസ്തമായ ചലച്ചിത്രാനുഭവം ആയിരിക്കും ടോബി എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

രാജ് ബി. ഷെട്ടി തന്നെ തിരക്കഥ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് മലയാളികൂടിയായ നവാഗത സംവിധായകൻ ബാസിൽ എ. എൽ. ചാലക്കൽ ആണ്. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ‘ഒന്തു മുട്ടൈ കഥെയ്’, ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ കൂടിയായ പ്രവീൺ ശ്രിയാനാണ്.ചിത്രം ഓഗസ്റ്റ് 25-ന് റിലീസിനെത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *