നാമജപഘോഷയാത്രക്കെതിരേ കേസെടുത്തത് മതമൗലികവാദികളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍: കെ.സുരേന്ദ്രന്‍

നാമജപഘോഷയാത്രക്കെതിരേ കേസെടുത്തത് മതമൗലികവാദികളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍: കെ.സുരേന്ദ്രന്‍

കോഴിക്കോട്: മതമൗലികവാദികളുടെ ഗുഡ്‌സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് നാമജപഘോഷയാത്രയ്‌ക്കെതിരെ സര്‍ക്കാര്‍ കേസെടുത്തതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തന്റെ മതത്തെ പുകഴ്ത്തുകയും ഹിന്ദുമതത്തെ നിന്ദിക്കുകയും ചെയ്ത സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെയാണ് കേസെടുക്കേണ്ടതെന്നും കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ശബരിമല പ്രക്ഷോഭകാലത്തെ സാഹചര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. അന്ന് അരലക്ഷം പേരെയാണ് പിണറായി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കിയത്. ഇന്നും സമാനമായ രീതിയില്‍ വിശ്വാസികളെ പീഡിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്പീക്കറുടെ ഗണപതി അവഹേളനത്തിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കാന്‍ തയ്യാറാവണം. ഒരു മതനിരപേക്ഷ സമൂഹത്തില്‍ ഇത്തരമൊരു പ്രസ്താവന നടത്താന്‍ ആരാണ് ഷംസീറിനെ ചുമതപ്പെടുത്തിയത് എന്ന് മുഖ്യമന്ത്രി പറയണം. ഷംസീറിനെ പോലെയുള്ള മതമൗലികവാദികളുടെ പിന്തുണയുള്ള നേതാവിനെ നിയന്ത്രിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *