കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യയും വേര്‍പിരിയുന്നു

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യയും വേര്‍പിരിയുന്നു

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയര്‍ ട്രൂഡോയും വേര്‍പിരിയുന്നു.18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്. ബുധനാഴ്ചയാണ് ഇരുവരും സോഷ്യല്‍മീഡിയയിലൂടെ വേര്‍പിരിയുന്നതായി അറിയിച്ചത്. 51 കാരനായ ട്രൂഡോയും 48 കാരനായ ഗ്രിഗോയര്‍ ട്രൂഡോയും 2005 മേയിലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷമാണ് ട്രൂഡോ പ്രധാനമന്ത്രിയായി. ഇതോടെ ദമ്പതികള്‍ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി.

സോഫിയയും ഞാനും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. പരസ്പര സ്‌നേഹവും ബഹുമാനവുമുള്ള അടുത്ത കുടുംബമായി ഞങ്ങള്‍ തുടരും. ഇതുവരെ ഒന്നിച്ചു ചെയ്തിരുന്ന കാര്യങ്ങളിലും ഒന്നിച്ച് മുന്നോട്ടുപോകും. മക്കളുടെ നല്ലതിനുവേണ്ടി ഞങ്ങളുടെ സ്വകാര്യത മാനിക്കണം.- ജസ്റ്റിന്‍ ട്രൂഡോ കുറിച്ചു. 18 വര്‍ഷത്തെ ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ദമ്പതികള്‍ക്ക് 15, 14, 9 വയസുള്ള മൂന്നു മക്കളുണ്ട്. അടുത്തിടെയായി ഇരുവരും പൊതുവേദികളില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെടാത്തത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *