ഹരിയാനയില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ക്ഷേത്രത്തില്‍ അഭയം തേടിയ മൂവായിരത്തോളം പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.
അക്രമികള്‍ കല്ലെറിയുകയും കാറുകള്‍ക്ക് തീയിടുകയും ചെയ്തു. പോലീസ് നടപടിയില്‍ 20 പേര്‍ക്ക് പരുക്കേറ്റു. ഒരാള്‍ക്ക് വെടിയേറ്റിട്ടുണ്ട്. സംഘര്‍ഷത്തിന് പിന്നാലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഘോഷയാത്ര ഗുരുഗ്രാം-ആല്‍വാര്‍ ദേശീയപാതയില്‍ വെച്ച് ഒരു സംഘം യുവാക്കള്‍ തടയുകയും ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടാകുകയുമായിരുന്നു. അക്രമം രൂക്ഷമായതോടെ ജനക്കൂട്ടം വാഹനങ്ങള്‍ക്ക് തീ കൊളുത്തി.