മാമന്നന്‍ ഒടിടിയിലേക്ക്, തീയ്യതി പ്രഖ്യാപിച്ചു, ചിത്രമെത്തുന്നത് നെറ്റ്ഫ്‌ളിക്‌സില്‍

മാമന്നന്‍ ഒടിടിയിലേക്ക്, തീയ്യതി പ്രഖ്യാപിച്ചു, ചിത്രമെത്തുന്നത് നെറ്റ്ഫ്‌ളിക്‌സില്‍

വടിവേലു, ഫഹദ് ഫാസില്‍, ഉദയനിധി സ്റ്റാലിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ‘മാമന്നന്‍’ ഒടിടി റിലീസിനൊരുങ്ങുന്നു. തീയറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ജൂലായ് 27 ന് നെറ്റ് ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും.

പരിയെറും പെരുമാള്‍, കര്‍ണന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്‍ ജൂണ്‍ 29നാണ് തീയറ്ററുകളിലെത്തിയത്. കീര്‍ത്തി സുരേഷ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മാരിസെല്‍വരാജ് തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എആര്‍ റഹ്മാനാണ്. റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ സംവിധാനം.

Share

Leave a Reply

Your email address will not be published. Required fields are marked *