ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു. പൂഞ്ച് മേഖലയിലാണ് ഇന്ന് രാവിലെ മുതല്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൊല്ലപ്പെട്ട നാല് ഭീകരരും പാക്കിസ്ഥാന്‍ സ്വദേശികളാണെന്നാണ് വിവരം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും രാഷ്ട്രീയ റൈഫിള്‍സും കാശ്മീര്‍ പോലീസും സംയുക്തമായി സിന്ധേര മേഖലയില്‍ നടത്തിയ പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
രാത്രിയില്‍ സിന്ധേര മേഖലയില്‍ ഡ്രോണുകള്‍ വിന്യസിച്ച് സൈന്യം നിരീക്ഷണം നടത്തിയിരുന്നു. പിന്നാലെ പുലര്‍ച്ചെയോടെ ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് സൈന്യം അറിയിച്ചു.