ഒറ്റപ്പാലം: ജ്വല്ലറി ഷോപ്പില്‍ നിന്നു സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ വാണിയംകുളത്ത് യുവതി അറസ്റ്റില്‍. പാലക്കാട് തരൂര്‍ ചിറക്കോട് സുജിതയാണ് (30) ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 15നു രാവിലെ പതിനൊന്നോടെയായിരുന്നു മോഷണം. സ്വര്‍ണം വാങ്ങാനെന്ന പേരില്‍ എത്തിയ യുവതി സെയില്‍സ്മാനെ കബളിപ്പിച്ച് അരപ്പവനിലേറെ തൂക്കം വരുന്ന മാലയുമായി മുങ്ങുകയായിരുന്നു.
മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചതു വഴി നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനാണ് മോഷണം നടത്തിയതെന്നാണ് യുവതിയുടെ മൊഴി. സമാനമായ മറ്റൊരു കേസില്‍ തൃശൂര്‍ വടക്കാഞ്ചേരിയില്‍ പിടിയിലായതോടെയാണ് വാണിയംകുളത്തെ കേസില്‍ കുറ്റസമ്മതം. പിന്നാലെ ഒറ്റപ്പാലം പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി. തെളിവെടുപ്പു പൂര്‍ത്തിയാക്കിയ യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു.
മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചതു വഴി നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനാണ് മോഷണം നടത്തിയതെന്നാണ് യുവതിയുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു.