ഇന്ത്യ-വെസ്റ്റിന്‍ഡീസ് ; അപ്രതീക്ഷിതമായി ഡിക്ലയര്‍ ചെയ്ത് ഇന്ത്യന്‍ ടീം, 271 റണ്‍സ് ലീഡ്

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ; അപ്രതീക്ഷിതമായി ഡിക്ലയര്‍ ചെയ്ത് ഇന്ത്യന്‍ ടീം, 271 റണ്‍സ് ലീഡ്

റൂസ്സോ (ഡൊമിനിക): വെസ്റ്റിന്‍ഡീസിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സെടുത്ത ഇന്ത്യയ്ക്ക് 271 റണ്‍സിന്റെ ലീഡാണുള്ളത്. അപ്രതീക്ഷിതമായാണ് ഡിക്ലറേഷന്‍ തീരുമാനം.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ചത്. യശസ്വി ജയ്‌സ്വാള്‍, അജിങ്ക്യ രഹാനെ, വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്.

387 പന്തില്‍ 171 റണ്‍സെടുത്ത യശസ്വി ജെയ്‌സ്വാള്‍ ആണ് ടോപ്പ് സ്‌കോറര്‍. 221 പന്തില്‍ 103 റണ്‍സെടുത്ത് കാപ്റ്റന്‍ രോഹിത് ശര്‍മയും സെഞ്ച്വറി നേടി. 182 പന്തില്‍ 76 റണ്‍സെടുത്ത വിരാട് കോലി പുറത്തായി.

ഇന്ത്യ ഡിക്ലയര്‍ ചെയ്തതോടെ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചു. ക്രെയ്ഗ് ബ്രത്ത് വെയ്റ്റും ടാഗെനാറിന്‍ ചന്ദര്‍പോളുമാണ് ക്രീസില്‍.

Share

Leave a Reply

Your email address will not be published. Required fields are marked *