മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആദിവാസി പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. 12 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. അതിനിടെ, മുഖ്യപ്രതിയുടെ വീട് വെള്ളിയാഴ്ച പ്രാദേശിക അധികാരികള്‍ പൊളിച്ചുമാറ്റി.
മുഖ്യ പ്രതിയും മറ്റ് രണ്ടുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ ഖുദൈല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഒരു വീട്ടില്‍ എത്തിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അക്ഷയ് സിംഗ് മര്‍ഖം പി.ടി.ഐയോട് പറഞ്ഞു.
