സ്‌ഫോടക വസ്തുക്കളുമായി ഒബാമയുടെ വസതിയുടെ സമീപത്ത് നിന്ന് യുവാവിനെ പിടികൂടി

സ്‌ഫോടക വസ്തുക്കളുമായി ഒബാമയുടെ വസതിയുടെ സമീപത്ത് നിന്ന് യുവാവിനെ പിടികൂടി

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ആയ ബറാക് ഒബാമയുടെ വസതിക്ക് സമീപത്ത് നിന്ന് സ്‌ഫോടക വസ്തുക്കളുമായി യുവാവ് പിടിയില്‍. സിയാറ്റിലില്‍ നിന്നുള്ള 37 കാരനായ ടെയ്‌ലര്‍ ടാരന്റോയെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഒബാമയുടെ വീടിന് സമീപം ടാരന്റോയെ കണ്ട രഹസ്യ ഏജന്റുമാര്‍ അദ്ദേഹത്തെ പിന്തുടരുകയായിരുന്നു.

അറസ്റ്റിലായ ടാരന്റോയുടെ വാന്‍ വീടിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അതില്‍ ഒന്നിലധികം ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉണ്ടായിരുന്നുവെന്നും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2021 ജനുവരി ആറിന് യു.എസ് ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണത്തില്‍ പങ്കാളിയായതുമായി ബന്ധപ്പെട്ട് ഈ യുവാവിനെതിരേ നേരത്തെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഒബാമയുടെ വസതിക്ക് സമീപത്തെ ടാരന്റോയുടെ സാന്നിധ്യം ആകസ്മികമല്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹം കുറച്ച് മാസങ്ങളായി ഡിസി മേഖലയില്‍ താമസിച്ചു വരികയായിരുന്നു. ജനുവരി ആറിലെ ആക്രമണത്തിലെ പ്രതികളില്‍ പലരും തടവില്‍ കഴിയുന്ന ഡിസി ജയിലിന് സമീപം പലപ്പോഴും യുവാവ് ക്യാംപ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *