സമൂഹ മാധ്യങ്ങളിൽ ഏറ്റവും അധികം ഫോളോവർമാരുള്ള ഇന്ത്യൻ ഫുട്ബോൾ ടീം എന്ന റെക്കോർഡ് കേരള ബ്ലാസ്റ്റേഴ്സിന്. ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഈ വിവരം പങ്കുവെച്ചത്.
സി.ഐ.ഇ.എസ് ഫുട്‌ബോൾ ഒബ്‌സെർവേറ്ററി വീക്കിലി പോസ്റ്റിന്റെ കണക്കുകളിലാണ് ബ്ലാസ്റ്റേഴ്‌സ് ഒന്നാമതായത്. അതോടൊപ്പം ലോകത്തിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള 100 ഫുട്‌ബോൾ ക്ലബ്ബുകളിലൊന്നായും ബ്ലാസ്‌റ്റേഴ്‌സ് മാറി. ഈ പട്ടികയിൽ 70-ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.
ആദ്യ 100 സ്ഥാനങ്ങളിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ ഫുട്‌ബോൾ ടീമും ബ്ലാസ്റ്റേഴ്സ് മാത്രമാണ്. 70 ലക്ഷം ഫോളോവേഴ്‌സാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. ട്വിറ്ററിൽ 20 ലക്ഷവും. ഇൻസ്റ്റഗ്രാമിൽ 34 ലക്ഷവും ഫേസ്ബുക്കിൽ 13 ലക്ഷം ആളുകളുകളും ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുടരുന്നു.
ഈ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും ലോകത്തെ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള 50 ഫുട്‌ബോൾ ടീമുകളിലൊന്നായി മാറുമെന്നും ബ്ലാസ്‌റ്റേഴ്‌സ്, ഒഫീഷ്യൽ പേജിലൂടെ വ്യക്തമാക്കി.