ലിയോ; അനിരുദ്ധിന്റെ സം​ഗീതത്തിൽ കിടിലൻ പാട്ടുമായി വിജയ് വരുന്നു, പ്രൊമോ​ വീഡിയോ പുറത്ത്

ലിയോ; അനിരുദ്ധിന്റെ സം​ഗീതത്തിൽ കിടിലൻ പാട്ടുമായി വിജയ് വരുന്നു, പ്രൊമോ​ വീഡിയോ പുറത്ത്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിലെ ആദ്യഗാനം വിജയുടെ പിറന്നാൾ ദിനമായ ജൂൺ 22 ന് റിലീസ് ചെയ്യും. ആദ്യ ​ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറപ്രവർത്തകർ. ‘നാ റെഡി താ വരവാ’ എന്ന് തുടങ്ങുന്ന ​ഗാനം വിജയ് തന്നെയാണ് പാടിയിരിക്കുന്നത്.

സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ​ഗാനം പുറത്തുവിട്ടിരിക്കുന്നത്. ​അനിരുദ്ധാണ് സം​ഗീതം. ആയിരത്തോളം വരുന്ന നർത്തകർക്കൊപ്പം വിജയ് നൃത്തം ചെയ്യുന്ന ഗാനമായിരിക്കും ഇതെന്ന സൂചനകളാണ് ലഭിക്കുന്നത്.

വൻ ഹിറ്റുകൾ സമ്മാനിച്ച ലോകേഷ് കനകരാജിന്റെ വിജയുമൊന്നിച്ചുള്ള ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ആരാധകർ ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയ പ്രൊമോയും പോസ്റ്ററും എല്ലാം ശ്രദ്ധ നേടിയിരുന്നു.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുണ്ടാവുക.

Share

Leave a Reply

Your email address will not be published. Required fields are marked *