സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ബസ്സ് മറിഞ്ഞ് അപകടം

സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ബസ്സ് മറിഞ്ഞ് അപകടം

പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്‌കൂള്‍ ബസ്സ് മറിഞ്ഞ് അപകടം. റാന്നിയിലാണ് സംഭവം. സ്‌കൂള്‍ ബസ്സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. റാന്നി ചോവൂര്‍മുക്കില്‍ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ഇന്ന് രാവിലെ സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ബസ്സാണ് മറിഞ്ഞത്. അപകട സമയത്ത് എട്ട് കുട്ടികള്‍ ബസിലുണ്ടായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ കുട്ടികള്‍ക്ക്
പരിക്കുകളില്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ ആയയ്ക്ക് പരിക്കു പറ്റിയിരുന്നു. പരിക്ക് ഗുരുതരമല്ല.

Share

Leave a Reply

Your email address will not be published. Required fields are marked *