സീസ്‌കെയ്‌ലര്‍ സി.ടി.ഒയായി ശ്യാം നായരെ നിയമിച്ചു

സീസ്‌കെയ്‌ലര്‍ സി.ടി.ഒയായി ശ്യാം നായരെ നിയമിച്ചു

സാനോസെ(യു.എസ്): സീസ്‌കെയ്‌ലര്‍ ഇന്‍കോര്‍പറേഷന്റെ ചീഫ് ടെക്‌നോളജി ഓഫിസറും (സി.ടി.ഒ) റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായി മലയാളിയായ ശ്യാം നായരെ നിയമിച്ചു. ക്ലൗഡ് സെക്യൂരിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമാണ് സീസ്‌കെയ്‌ലര്‍. കോട്ടയം ഇരവിനല്ലൂര്‍ സ്വദേശിയായി ശ്യാം നായര്‍ക്ക് മുമ്പ് സെയില്‍സ്‌ഫോഴ്‌സ്, മൈക്രോസോഫ്റ്റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പരിചയമുണ്ട്. ഗോവ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദവും യു.എസിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എയും നേടിയ ശ്യാം കഴക്കൂട്ടം സൈനിക് സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *