തിരുവനന്തപുരം: വിവാദമായ ദ കേരള സ്‌റ്റോറി സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കില്ല. സിനിമ പ്രദര്‍ശനം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി ഹര്‍ജിക്കാരുടെ ആവശ്യം തളളി. വിവാദ പരാമര്‍ശമുള്ള ടീസര്‍ പിന്‍വലിക്കുന്നതായി നിര്‍മാണ കമ്പനി തന്നെ അറിയിച്ച സാഹചര്യത്തില്‍ പ്രദര്‍ശന വിലക്ക് വേണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ഇത് ചരിത്ര സിനിമയല്ല, സാങ്കല്‍പികമാണ്. സിനിമ ഇസ്‌ലാം മതത്തിനെതിരേയല്ല. തീവ്രവാദ സംഘടനയായ ഐ.എസിന്റെ പ്രവര്‍ത്തനങ്ങളെയാണ് ചിത്രത്തില്‍ കാണിക്കുന്നതെന്നും കോടതി പരാമര്‍ശിച്ചു. ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
കേരള സ്റ്റോറി സിനിമക്കെതിരായ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ നിര്‍ണായക പരാമര്‍ശങ്ങളാണ് കോടതിയില്‍ നിന്നുമുണ്ടായത്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല. മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
