ദുബായ്: ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് മുഴുവന്‍ സര്‍വീസുകളും റദ്ദാക്കിയതോടെ ഗള്‍ഫില്‍ നിന്ന് കണ്ണൂര്‍ എയര്‍പോട്ടിലേക്ക് പോകുന്ന പ്രവാസികളുടെ യാത്ര കുടുതല്‍ ദുരിതത്തിലേക്ക് നീങ്ങുകയാണെന്ന് സാമൂഹ്യ, രാഷ്ടീയ പ്രവര്‍ത്തകനും ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി .
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കിയെന്നും, സര്‍വീസുകളുടെ നടത്തിപ്പ് സാധ്യമാകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ഗോ ഫസ്റ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരിക്കുകയാണെന്നും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം വൈകാതെ മടക്കി നല്‍കും. വിമാനം റദ്ദാക്കിയത് വഴി യാത്രക്ക് തടസം നേരിട്ടവര്‍ക്ക് ആവശ്യമായ സഹായം ഗോ ഫസ്റ്റ് നല്‍കുമെന്നും വിമാന അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ കുടുതല്‍ പ്രതിസന്ധി നേരിടുവാന്‍ പോവുകയാണെന്നും, കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഈ കാര്യത്തില്‍ ഇടപ്പെട്ട് വിദേശ വിമാന കമ്പനികള്‍ക്ക് അടക്കം കണ്ണൂര്‍ എയര്‍പോര്‍ട്ട് തുറന്ന് കൊടുക്കണമെന്നും, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗോ ഫസ്റ്റ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് പോലെ കൂടുതല്‍ സര്‍വീസ് നടത്തുന്ന കമ്പനിയാണ് പെട്ടെന്ന് ഇല്ലാതാവുന്നതെന്നും, കണ്ണൂരില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിക്കേ് ഉള്‍പ്പടെ എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഗോ ഫസ്റ്റ്.
തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ ദമാമിലേക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ കുവൈത്തിലേക്കും ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ ഒമാനിലേക്കും ഗോ ഫസ്റ്റ് സര്‍വിസ് നടത്തിയിരുന്നു.186 സീറ്റുള്ള വിമാനം ദിനംപ്രതി ആറ് സര്‍വിസ് നടത്തുന്നതിലൂടെ ആയിരത്തിലധികം പേരാണ് ഈ വിമാനക്കമ്പനിയെ ആശ്രയിച്ചിരുന്നത.് ഇത് ഇല്ലാതാവുന്നതോടെ കണ്ണൂര്‍ എയര്‍പോര്‍ട്ട് അനാഥമാകുമെന്നും അതിനാല്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിച്ച് കണ്ണൂര്‍ എയര്‍പോട്ടിലേക്ക് കുടുതല്‍ വിമാനസര്‍വ്വീസ് നടത്തുവാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും, മുഖ്യമന്ത്രി ഈ കാര്യത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ത്ത് നിവേദകസംഘത്തെ പ്രധാനമന്ത്രിയെ നേരിട്ട് കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ അയക്കണമെന്നും, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ പ്രതിസന്ധി കോഴിക്കോട് എയര്‍പോട്ടില്‍ നേരിട്ടപ്പോള്‍ പ്രവാസി സംഘടന നേതാക്കളും കേരളത്തിലെ രാഷ്ടീയ നേതൃത്വം ഒന്നിച്ച് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കണ്ടതു കൊണ്ടാണ് പ്രശ്‌ന പരിഹാരം ഉണ്ടായതെന്ന് പുന്നക്കന്‍ മുഹമ്മദലിപറഞ്ഞു.
