ചെന്നൈ: 2024 ല്‍ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ എന്‍. സി. പി. അധ്യക്ഷ സ്ഥാനം രാജിവെച്ച ശരത് പവാറിന്റെ തീരുമാനം പുന: പരിശോധിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍. ശരത് പവാര്‍ എന്‍. സി. പി ദേശീയ അധ്യക്ഷ പദവി ഒഴിയരുതെന്നും മതനിരപേക്ഷ മുന്നണി ശക്തമാക്കാന്‍ ശരത് പവാര്‍ എന്‍. സി. പി അധ്യക്ഷ പദവിയില്‍ വേണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. അതേസമയം, എന്‍. സി. പി സമിതി ശരദ് പവാറിന്റെ രാജി അംഗീകരിച്ചിട്ടില്ല. പവാര്‍ തന്നെ പാര്‍ട്ടി അധ്യക്ഷനായി തുടരണമെന്നാണ് മുംബൈയില്‍ ചേര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ഏക അഭിപ്രായം.
എന്‍. സി. പി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് സുപ്രിയ സുലെയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയും എം കെ സ്റ്റാലിനും ഫോണില്‍ സുപ്രിയയെ വിളിച്ചു സംസാരിച്ചിരുന്നു. അജിത് പവാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച് ശരദ് പവാറിന്റെ മകള്‍ കൂടിയായ സുപ്രിയയെ അധ്യക്ഷയാക്കാനാണ് എന്‍. സി. പിയില്‍ ചര്‍ച്ചകള്‍ ഉയരുന്നത്. നിലവില്‍ ലോക്‌സഭാ അംഗമാണ് സുപ്രിയ സുലെ.
സുപ്രിയ സുലെ അധ്യക്ഷ പദവിയിലെത്തുകയും എന്‍. സി.പി അധികാരത്തിലെത്തുകയും ചെയ്താല്‍ മുഖ്യമന്ത്രി പദവിയിലേക്ക് അജിത്ത് പവാറിനെ പരിഗണിച്ചേക്കും. എന്‍. സി. പിയില്‍ നിന്ന് രാജി വച്ച ശരദ് പവാര്‍ തീരുമാനം പുനഃപരിശോധിക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് രാജിക്കാര്യമല്ലെന്നാണ് മനസിലാകുന്നത്. ഇപ്പോഴത്തെ ചര്‍ച്ചകള്‍ തലമുറ മാറ്റത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
